ആറ്റുകാല്‍ പൊങ്കാല:സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ ഞായറും തിങ്കളും സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.15ന് കൊല്ലത്ത് നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ തിരുവനന്തപുരത്തേക്ക് ഉണ്ടായിരിക്കും 4.30ക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും.

ആറ്റുകാല്‍ പൊങ്കാലയായ തിങ്കളാഴ്ച പുലര്‍ച്ചെ 4.30ന് കൊല്ലത്തുനിന്ന് യാത്രതിരിക്കുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ രാവിലെ 6.40ന് തിരുവനന്തപുരത്ത് എത്തിച്ചേരും. പൊങ്കാലയ്ക്ക് ശേഷം ഉച്ച കഴിഞ്ഞ് 2.30, 3.30, 4.15 എന്നീ സമയങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് സ്‌പെഷ്യല്‍ സര്‍വീസുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

തിരുവനന്തപുരം- കൊല്ലം ഭാഗത്തെ എല്ലാ സ്റ്റേഷനുകളിലും ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടായിരിക്കും.വൈകുന്നേരം 4.30ന് കൊച്ചുവേളിയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുമുണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *