സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 10 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു

തിരുവനന്തപുരം: അനധികൃത അവധിയുടെ പേരില്‍ സംസ്ഥാനത്തെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെ സംസ്ഥാന ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. 10 ഡോക്ടര്‍മാരെ പിരിച്ചു വിട്ടതായി അറിയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തുവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന വിവിധ സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെ 50 ല്‍ അധികം ഡോക്ടര്‍മാര്‍ അനധികൃതാവധിയിലാണ്. ജീവനക്കാരുടെ അഭാവം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ്‌ കടുത്ത നടപടിയിലേക്ക് കടന്നത്‌.

ജോലിയില്‍ നിന്നു വിട്ടു നിന്ന ഡോക്ടര്‍മാര്‍ക്ക് പലപ്പോഴായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും പലരും മറുപടി നല്‍കിയില്ല. വിശദീകരണങ്ങളുടെ അടിസ്ഥാനത്തില്‍ ചിലര്‍ക്ക് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അവസരം നല്‍കി.ജോലിയില്‍ പ്രവേശിച്ചതിന് ശേഷം വീണ്ടും അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇത്തരക്കാര്‍ക്കെതിരെയാണ് നടപടി.

ഗൈനക്കോളജി വിഭാഗം അസി പ്രൊഫസര്‍ ഡോ പി. രജനി, ജനറല്‍ മെഡിസിന്‍ വിഭാഗം അസി പ്രൊഫസര്‍ ഡോ. രാജേഷ് ബേബി പാണിക്കുളം, ജനറല്‍ മെഡിസിന്‍ വിഭാഗം അസി പ്രൊഫസര്‍ ഡോ. എ.വി. രവീന്ദ്രന്‍, പീഡിയാട്രിക് വിഭാഗം അസി. പ്രൊഫസര്‍ ഡോ. പി. മായ, ഒബ്സ്റ്റസ്ട്രിക്‌സ് & ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. സിന്ധു ആന്‍ കോര, ഒബ്സ്റ്റസ്ട്രിക്‌സ് & ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. വി.ബി. ബിന്ദു, ജനറല്‍ സര്‍ജറി വിഭാഗം അസി. പ്രൊഫസര്‍ ഡോ. റോണി ജെ. മാത്യു, ജനറല്‍ സര്‍ജറി വിഭാഗം അസി. പ്രൊഫസര്‍ ഡോ. സുനില്‍ സുന്ദരം, യൂറോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. ജോണ്‍ കുര്യന്‍, കാര്‍ഡിയോ വാസ്‌കുലര്‍ & തൊറാസിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ തങ്കപ്പന്‍ എന്നിവരേയാണ് സര്‍വീസില്‍ നിന്നും നീക്കം ചെയ്തത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *