ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സംസ്ഥാനത്തെ നാലാമത്തെ ശാഖ ശാസ്തമംഗലത്ത് പ്രവര്‍ത്തനം ആരംഭിച്ചതായി റീറ്റെയ്ല്‍ വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആശിഷ് മിശ്ര വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തുടനീളം 659 ശാഖകളാണ് ഫിന്‍കെയറിനുള്ളത്. വരും നാളുകളില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വിപുലപ്പെടുമെന്നും ആശിഷ് മിശ്ര പറഞ്ഞു.

നിക്ഷേപങ്ങള്‍ക്കും വായ്പകള്‍ക്കുമുള്ള മെച്ചപ്പെട്ട നിരക്കുകളും ആകര്‍ഷകമായ ഗാര്‍ഹിക സേവനങ്ങളും കാര്യക്ഷമമായ ഡിജിറ്റല്‍ സേവനങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ സ്വീപ് ഇന്‍ – സ്വീപ് ഔട്ട് സൗകര്യത്തോടെ സേവിങ്‌സ്, കറന്റ് എകൗണ്ട് നിക്ഷേപങ്ങള്‍, മറ്റ് ആകര്‍ഷകമായ നിക്ഷേപ പദ്ധതികള്‍, സ്വര്‍ണപ്പണയ വായ്പ തുടങ്ങി നിരവധി സേവനങ്ങളാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

ആസ്തി ഈടില്‍ വായ്പ, മിതമായ പലിശയോടെ ഭവനവായ്പ, ഇരുചക്ര വാഹന വായ്പ എന്നിവ സമീപ ഭാവിയില്‍ ആരംഭിക്കും. ബാങ്കിന്റെ എ ടി എമ്മുകളില്‍ ആഗ്രഹിക്കുന്ന ഡിനോമിനേഷനില്‍ കറന്‍സി സൗകര്യം, യു പി ഐ അധിഷ്ഠിത ഇടപാടുകള്‍, വാട്‌സാപ്പ് ബാങ്കിങ്ങ്, പതിനൊന്നോളം ഭാഷകളിലുള്ള മൊബൈല്‍ ബാങ്കിങ്ങ്, ഏഴുഭാഷകളില്‍ എ ടി എം/ കോള്‍ സെന്റര്‍ സേവനങ്ങള്‍; ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് എന്നീ സേവനങ്ങളുമുണ്ടായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *