‘ബിഗ് ബ്രദര്‍’ ; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍ നായകനായി എത്തുന്ന എറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി . ലേഡീസ് ആന്‍ഡ് ജെന്റില്‍മാനു ശേഷം മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ബിഗ് ബ്രദറിലെ നായികാ വേഷത്തില്‍ എത്തുന്നത് പുതുമുഖമായ മിര്‍ണ മേനോന്‍ ആണ്. ഹണി റോസ്, സിദ്ധിഖ്, ടിനി ടോം, വിഷ്‌ണു ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ജനുവരി 16ന് പ്രദര്‍ശനത്തിന് എത്തി.

Leave a Reply

Your email address will not be published. Required fields are marked *