ജ​മ്മു കാ​ഷ്മീ​രില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വെടിവെപ്പ്; ര​ണ്ട് ഗ്രാ​മീ​ണ​ര്‍ കൊ​ല്ല​പ്പെ​ട്ടു​

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖ മറികടന്ന ഗ്രാമീണര്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തു. രണ്ട് പേര്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൊഹമ്മദ് അസ്ലം, അല്‍ത്താഫ് ഹുസൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

പൂഞ്ചില്‍ നിയന്ത്രണരേഖ മറികടന്ന അഞ്ച് പേര്‍ക്ക് നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. കന്നുകാലികളെ മേയ്ക്കാനെത്തിയ ഇവര്‍ അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നതാണെന്ന് കരുതുന്നുവെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *