ദേവസ്വം കമ്മിഷണറായി ഹിന്ദുക്കളെ മാത്രമേ നിയമിക്കൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ദേവസ്വം കമ്മിഷണറായി ഹിന്ദുക്കളെ മാത്രമേ നിയമിക്കൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നിയമഭേദഗതിക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള നല്‍കിയ ഹര്‍ജിയിലാണു സര്‍ക്കാര്‍ കോടതിയെ നിലപാട് അറിയിച്ചത്.

ഇത് സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദേശം നല്‍കി. നിയമഭേദഗതി പ്രകാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റേയും കമ്മിഷണര്‍മാരായി ഹിന്ദുക്കളല്ലാത്തവരെയും നിയമിക്കാന്‍ കഴിയുമെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ വാദം. എന്നാല്‍ അഹിന്ദുക്കളെ ദേവസ്വം കമ്മിഷണറാക്കില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *