നഷ്ടത്തില്‍നിന്നും കരകയറി ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നഷ്ടത്തില്‍നിന്നും കരകയറി ഓഹരി വിപണി നേട്ടത്തിലേക്ക്. സെന്‍സെക്സ് 193 പോയന്റ് നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 193 പോയന്റ് നേട്ടത്തില്‍ 40,869.47ലും നിഫ്റ്റി 60 പോയന്റ് ഉയര്‍ന്ന് 12,052.95ലുമാണ് വ്യാപാരം ക്ലോസ് ചെയ്തത്.

റിയാല്‍റ്റി ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. കൂടാതെ ബിഎസ്‌ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.65 ശതമാനവും 0.99ശതമാനവും നേട്ടമുണ്ടാക്കിയിട്ടുണ്ട്.

ബിഎസ്‌ഇയിലെ 926 ഓഹരികള്‍ നഷ്ടത്തിലും 1559 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലുമാണ്. നിഫ്റ്റി റിയാല്‍റ്റി സൂചിക രണ്ട് ശതമാനത്തോളം ഉയര്‍ന്നിരുന്നു.

ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ഐഒസി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

വേദാന്ത, സീ എന്റര്‍ടെയ്ന്‍മെന്റ്, അള്‍ട്രടെക് സിമെന്റ്, യുപിഎല്‍, എച്ച്‌ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, എച്ച്‌ഡിഎഫ്സി, വിപ്രോ, കൊട്ടക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *