മരടിലെ താമസക്കാര്‍ നിരാഹാര സമരം പിന്‍വലിച്ചു

കൊച്ചി: മരടിലെ താമസക്കാര്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. മന്ത്രിയുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതിനെ തുടര്‍ന്നാണ് തീരുമാനം. ജനവാസം കുറഞ്ഞ സ്ഥലത്തെ ഫ്‌ളാറ്റുകള്‍ ആദ്യം പൊളിക്കണമെന്നതും, നഷ്ടപരിഹാരത്തില്‍ ധാരണയായതുമാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

തങ്ങളുടെ ആവശ്യം മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ അംഗീകരിച്ചു. എന്നാല്‍ അന്തിമ തീരുമാനം വെള്ളിയാഴ്ചത്തെ സാങ്കേതിത സമിതി യോഗത്തില്‍ എടുക്കും. തകരാര്‍ സംഭവിക്കുന്ന വീടുകള്‍ക്കുള്ള ഇന്‍ഷുറന്‍സിലും നഷ്ടപരിഹാരത്തിലും വ്യക്തതയില്ലാത്തതായിരുന്നു പ്രശ്‌നം. വീടുകള്‍ക്ക് എന്ത് തകരാര്‍ സംഭവിച്ചാലും വിപണി വില അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നാണ് മന്ത്രിയുടെ ഉറപ്പെന്നും സമരക്കാര്‍ വ്യക്തമാക്കി. ഇതോടെയാണ് സമരക്കാര്‍ നിരാഹാരസമരം പിന്‍വലിച്ചത്

Leave a Reply

Your email address will not be published. Required fields are marked *