പാക് വെടിവെയ്പ്പിൽ ഒരു ഇന്ത്യൻ സൈനികൻ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ജൂനിയര്‍ സൈനിക ഓഫീസര്‍ മരിച്ചു. നിയന്ത്രണ രേഖയില്‍ കശ്മീരിലെ രാംപുരിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്ഥാൻ ആക്രമണം നടത്തിയത്. അതേസമയം ബുധനാഴ്ച രാവിലെ 11.30 ഓടെ ഉറിയിലെ ഹാജിപീര്‍ പ്രദേശത്ത് പാകിസ്ഥാന്‍ സൈന്യം വെടിവെപ്പ് നടത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *