വരാപ്പുഴ കസ്റ്റഡി കൊലക്കേസ്: പൊലീസ് വ്യാജ തെളിവുകൾ സൃഷ്ടിച്ചു; എസ്.ഐ ഉൾപ്പടെ നാലുപേർ കുറ്റക്കാർ

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വ്യാജ തെളിവുകള്‍ സൃഷ്ടിച്ചതായി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. ശ്രീജിത്തിനെ അടത്തം 10 പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇതിന്റെ രേഖകള്‍ കൃത്യമമായി സൃഷ്‌ക്കുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. എസ്.ഐ ദീപക് അടക്കം നാലു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം. കുറ്റപത്രം പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.

മുന്‍ ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ 98-ാം സാക്ഷിയായാണ്. വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവന്റ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിന്റെ പ്രത്യേക സ്‌ക്വാഡായ റൂറല്‍ ടൈഗര്‍ ഫോഴ്‌സായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. വാഹനത്തില്‍ കൊണ്ടുപോകുന്ന വഴി ജീപ്പിലിട്ടും തുടര്‍ന്ന് സ്റ്റേഷനിലും ശ്രീജിത്ത് ക്രൂരമര്‍ദനത്തിനിരയായി കൊല്ലപ്പെട്ടെന്നാണ് കേസ്.

സി ഐ ക്രിസ്പിന്‍ സാമുള്‍പ്പടെ ഒമ്പത് പോലിസുകാരാണ് പ്രതികള്‍. പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെല്ലാം സര്‍വീസില്‍ തിരിച്ചെത്തിയിരുന്നു.ശ്രീജിത്ത് ഉള്‍പ്പടെ 10 പേരെ കസ്റ്റഡിയിലെടുത്ത പോലീസ് ഇത് സംബന്ധിച്ച രേഖകള്‍ പിന്നീട് സൃഷ്ടിച്ചതാണെന്നും കുറ്റപത്രം പറയുന്നു. റൂറല്‍ ടൈഗര്‍ ഫോഴ്‌സ് രൂപികരിക്കാന്‍ എസ്.പിമാര്‍ക്ക് അധികാരം നല്‍കിയിരുന്നെന്നും എസ് പിയുടെ പങ്കിന് വ്യക്തമായ തെളിവുകള്‍ ഇല്ലെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *