ബസ് മറിഞ്ഞ് മൂന്നുകുട്ടികളടക്കം 14 മരണം

കാഠ്മണ്ഡു:  നേപ്പാള്‍ സിന്ധുപാല്‍ ചോക്കിലുണ്ടായ ബസപകടത്തില്‍ മൂന്നുകുട്ടികളടക്കം 14 പേര്‍ മരിച്ചു. ഡൊലാക്ക ജില്ലയിലെ കലിന്‍ചോക്കില്‍ നിന്ന് ഭക്തപുറിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

നിയന്ത്രണംവിട്ട ബസ് 100 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.  മരിച്ചവരെ ഇനിയും തിരിച്ചറിയാനായിട്ടില്ലെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ നവരാജ് ന്യൂപാനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *