നിർഭയ കേസ്: നിർഭയയുടെ അമ്മ സമർപ്പിച്ച ഹർജി ഈ മാസം 18ന് പരിഗണിക്കും

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ ശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിർഭയയുടെ അമ്മ സമർപ്പിച്ച ഹർജി ഈ മാസം 18ന് പ രിഗണിക്കും. പ്രതിയുടെ റിവ്യൂ ഹർജി പരിഗണിക്കുന്നതിന് മുമ്പായി തന്റെ ഭാഗം കൂടി കേൾക്കണമെന്ന നിർഭയയുടെ അമ്മയുടെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ഇതിന് പ്രത്യേകം ഹർജി സമർപ്പിക്കാനും നിർദ്ദേശിച്ചു.

വധശിക്ഷയ്‌ക്കെതിരെ പ്രതികളിൽ ഒരാളായ അക്ഷയ് താക്കൂർ സുപ്രീം കോടതിയിൽ സമർപ്പിച്ച പുനഃപരിശോധനാ ഹർജി 17ന് പരിഗണിക്കും. ശേഷം അമ്മയുടെ ഹർജി പരിഗണിക്കാമെന്നാണ് ഡൽഹി കോടതി വ്യക്തമാക്കിയത്. അക്ഷയ് താക്കൂറിന്റെ റിവ്യൂ ഹർജി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ മൂന്നംഗ ബെഞ്ച് തുറന്ന കോടതിയിലാണ് പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *