കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ

ബെംഗളൂരു: കർണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ നടക്കും. ജനവിധി ജാതിസമവാക്യങ്ങളിലെത്തിയാൽ ബിജെപിക്ക് പ്രതീക്ഷയാണ്. ലിംഗായത്ത് നേതാവായ യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കാൻ ത്യാഗം ചെയ്തവരാണ് വിമതരെന്നാണ് ബിജെപി ആവർത്തിച്ചത്. ലിംഗായത്തുകൾ ഏറെയുളള വടക്കൻ കർണാടകത്തിലെ മണ്ഡലങ്ങളിൽ സമുദായ വോട്ടുകളുടെ ഏകീകരണത്തിന് ഇത് വഴിവെച്ചാണ് വിലയിരുത്തൽ. ബെലഗാവിയിലെ പ്രബലമായ വാത്മീകി സമുദായ നേതാവായ രമേഷ് ജർക്കിഹോളി പോലും ലിംഗായത്ത് വോട്ടിലാണ് പ്രതീക്ഷവെക്കുന്നത്.

ഭൂരിപക്ഷത്തിന് ആറ് സീറ്റ് വേണ്ട യെദിയൂരപ്പ സർക്കാരിന്‍റെ വിധിയെഴുതുക വടക്കൻ കർണാടകത്തിലെ കർഷക വോട്ടുകളാണ്. കർണാടകത്തിലെ ഉപതെരഞ്ഞെടുപ്പ് കാലമാണെങ്കിലും വടക്കന്‍ കര്‍ണാടകയിലെ കരിമ്പുപാടങ്ങളിൽ ഇത് വിളവെടുപ്പ് കാലമാണ്. പ്രളയം നാശം വിതച്ച വടക്കൻ കർണാടകത്തിൽ കർഷകർക്ക് ഇക്കുറി നഷ്ടക്കണക്കാണ്. കരിമ്പുമായി വിപണിയിലെത്താനുളള വണ്ടിക്കാശ് സർക്കാർ മുടക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *