നൂറുകണക്കിന് കോടിയുടെ നിക്ഷേപം ജപ്പാനിൽ നിന്ന് കേരളത്തിലേക്കെത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നൂറുകണക്കിന് കോടിയുടെ നിക്ഷേപം ജപ്പാനിൽ നിന്ന് കേരളത്തിലേക്കെത്തുമെന്ന് ഉറപ്പാക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ജപ്പാനിലെ ആദ്യയോഗത്തിൽ തന്നെ 200കോടിയുടെ നിക്ഷേപം ഉറപ്പാക്കി. കേരളത്തിലെ യുവജനതയുടെ ഭാവി മുന്നിൽ കണ്ട് നടത്തിയതാണ് ജപ്പാൻ, കൊറിയ പര്യടനം. വിമർശനങ്ങൾക്ക് വെറുതേ മറുപടി പറയാനില്ല, ജപ്പാൻ, കൊറിയ പര്യടനനേട്ടങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

രോ കൂടിക്കാഴ്ചയും നമ്മുടെ യുവാക്കൾക്ക് ഗുണകരമായി ഭവിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തി. അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസവും നൈപുണ്യ വികസനവും അതിലൂടെയുണ്ടാവുന്ന തൊഴിലുകളും കേരളത്തിലെ യുവാക്കൾക്ക് ഉറപ്പുവരുത്താനുള്ള ഇടപെടലുകളാണ് ഈ യാത്രയുടെ ഫലമായി കൈക്കൊണ്ടത്.

ഐ.ടി, എൽ.ഇ.ഡി നിർമ്മാണം, ഓട്ടോമൊബൈൽ കംപോണേന്റ്സ്, ഭക്ഷ്യ സംസ്കരണം, ഇടത്തരം ചെറുകിട വ്യവസായങ്ങൾ, ലോജിസ്റ്റിക്സ്, സപ്ലെ ചെയിൻ തുടങ്ങിയ മേഖലകളിലിൽ നിക്ഷേപിക്കാനാണ് കൊറിയയിൽ നിന്നും നിക്ഷേപകർ താത്പര്യമറിയിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *