മോട്ടോര്‍ വാഹനനിയമം: പിഴയെക്കാള്‍ കുറഞ്ഞതുക ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരമുള്ള പിഴത്തുക എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെയാണെന്ന് കേന്ദ്രസര്‍ക്കാര്‍.

നിയമത്തില്‍ നിര്‍ദേശിക്കുന്ന പിഴയെക്കാള്‍ കുറഞ്ഞതുക ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും കേന്ദ്രം അറിയിച്ചു. കേരളവും ഗുജറാത്തുമുള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ മോട്ടോര്‍വാഹനനിയമഭേദഗതി പ്രകാരമുള്ള പിഴത്തുക കുറച്ചിട്ടുണ്ട്. തുടര്‍ന്ന് നിയമമന്ത്രാലയത്തോട് സെപ്റ്റംബറില്‍ ഗതാഗതമന്ത്രാലയം നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

നിയമം പാര്‍ലമെന്റ് പാസാക്കിയതായതിനാല്‍ അതിനെ മറികടന്ന് കുറഞ്ഞ പിഴയീടാക്കാനുള്ള നിയമമുണ്ടാക്കാന്‍ സംസ്ഥാനങ്ങള്‍ക്കു സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *