കേരളത്തെ അഞ്ച് അഗ്രോ ഇക്കോളജിക്കൽ സോണുകളായി തിരിച്ച് കൃഷി വകുപ്പ് പദ്ധതി

തിരുവനന്തപുരം: മണ്ണിന്റെ സ്വഭാവവും മറ്റും അടിസ്ഥാനമാക്കി കേരളത്തെ അഞ്ച് അഗ്രോ ഇക്കോളജിക്കൽ സോണുകളായി തിരിച്ച് കൃഷിവകുപ്പ് പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു.

മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് സംഘടിപ്പിച്ച ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് സോണുകളെ വീണ്ടും 23 അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകളായി തിരിക്കും. മണ്ണിന്റെ ഫലഭൂയിഷ്ടതയും ജലലഭ്യതയും കണക്കിലെടുത്തായിരിക്കും കൃഷി വകുപ്പ് ഓരോ മേഖലയുടെയും പദ്ധതികൾ ആവിഷ്‌കരിക്കുക. മണ്ണ് സംരക്ഷണത്തിലും ജല ഉപയോഗത്തിലും കാണിക്കുന്ന ഗുരുതര അലംഭാവം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇവ കണക്കിലെടുത്തുള്ള വികസനത്തിനു മാത്രമേ നിലനിൽപ്പുള്ളൂ. നിരവധി പഠനങ്ങളും റിപ്പോർട്ടുകളും വിവിധ വകുപ്പുകളുടെ പക്കലുണ്ട്. എന്നാൽ റിപ്പോർട്ടുകളേക്കാൾ ആവശ്യം ആക്ഷൻ പ്ലാൻ നടപ്പാക്കുകയെന്നതാണെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *