ഫാത്തിമയുടെ മൃതദേഹം മുട്ടുകുത്തിയ നിലയിലായിരുന്നുവെന്ന് പിതാവ്

ഡല്‍ഹി : മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ ദുരൂഹത , മൃതദേഹം മുട്ടുകുത്തിയ നിലയിലായിരുന്നുവെന്ന് പിതാവ് ലത്തീഫ് ആവര്‍ത്തിച്ച് പറയുന്നു. തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങളൊന്നും മുറിയിലുണ്ടായിരുന്നില്ല. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും പിതാവ് ലത്തീഫ് ആവശ്യപ്പെട്ടു.

ഫാത്തിമയുടെ മൃതദേഹം റൂമില്‍ മുട്ടുകുത്തിയിരുന്ന രീതിയിലായിരുന്നു, കതക് കുറ്റിയിട്ടിരുന്നില്ല. സിസിടിവി ദൃശ്യങ്ങളിലും കൃത്രിമം നടന്നിട്ടുണ്ട്. ഇനിയും ചില വെളിപ്പെടുത്തലുകള്‍ നടത്താനുണ്ടെന്നും അന്വേഷണം വഴിമാറി പോകുമോയെന്ന ഭയം മൂലമാണ് പറയാത്തതെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *