ധനമന്ത്രി മേരി അന്റൊനെറ്റിനെപ്പോലെയെന്ന് പ്രതിപക്ഷം

ന്യൂഡൽഹി : അധികം ഉള്ളി കഴിക്കാറില്ലെന്ന ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ. ധനമന്ത്രിയുടെ ‘മേരി അന്റൊനെറ്റ് നിമിഷം’ എന്ന് ഇതിനെ വിശേഷിപ്പിച്ച കോൺഗ്രസ്,  ഉള്ളിക്കു പകരം മന്ത്രി അവക്കാഡോയാണോ തിരഞ്ഞെടുക്കുന്നതെന്ന് പരിഹാസമുയർത്തി.

ജാമ്യത്തിലിറങ്ങിയ മുൻ ധനമന്ത്രി പി. ചിദംബരവും ധനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. സർക്കാരിന്റെ മാനസികാവസ്ഥയാണ് മന്ത്രിയുടെ അഭിപ്രായത്തിൽ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഉള്ളി കഴിക്കില്ലെന്ന് ധനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു, അവർ എന്താണു കഴിക്കുന്നത്, അവക്കാഡോയാണോ? അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *