പി ജെ ജോസഫിന് രണ്ടില ചിഹ്നം അനുവദിച്ചു; ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി

കോട്ടയം: അകലക്കുന്നം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പി ജെ ജോസഫിന് രണ്ടില ചിഹ്നം ലഭിക്കും. പി ജെ ജോസഫിന്‍റെ കത്ത് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയത്. അകലക്കുന്നം പഞ്ചായത്തിലെ ആറാം വാർഡായ പൂവത്തിളപ്പിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജോസ് വിഭാഗം സ്ഥാനാർത്ഥിയായി ജോർജും ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി ബിപിൻ തോമസും പത്രിക നൽകിയിരുന്നു. ഇവിടെയാണ് ബിപിൻ തോമസിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടില ചിഹ്നം അനുവദിച്ചത്.

ജോസ് കെ മാണിക്ക് ഇത് കനത്ത തിരിച്ചടിയാണ്. പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് തെരഞ്ഞെടുപ്പിൽ രണ്ടില അനുവദിക്കുന്നത്. ഇന്നലെ കാസർകോട് ജില്ലയിലെ ബളാൽ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗം രണ്ടില ചിഹ്നം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *