മന്ത്രിമാരുടെ വിദേശയാത്ര: കേന്ദ്രം ഇന്ന് നിലപാട് വ്യക്തമാക്കുമെന്ന പ്രതീക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശയാത്രാ വിഷയത്തിൽ അനിശ്ചിതത്വം തുടരുന്നു. കേന്ദ്രാനുമതിയുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ മന്ത്രിമാർക്ക് യാത്ര മാറ്റി വെയ്ക്കേണ്ടി വരും. വിദേശ സന്ദർശനത്തിനായി സംസ്ഥാനത്തെ 17 മന്ത്രിമാർ സമർപ്പിച്ച അപേക്ഷകളാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയ അനുമതിക്കായി കാക്കുന്നത്.

പല രാജ്യങ്ങളുടെയും എംബസികളിൽ നിന്ന് അനുമതി ആയിട്ടുണ്ടെങ്കിലും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ യാത്ര സാധ്യമാകില്ല. ഉപാധികളോടെ മുഖമന്ത്രിക്ക് യാത്രാനുമതി നൽകിയ കേന്ദ്ര സർക്കാർ മന്ത്രിമാരുടെ കാര്യത്തിൽ ഇന്ന് നിലപാട് വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. അവസാന നിമിഷം അനുമതി ലഭിച്ചാലും വിസ നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കാൻ സമയമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *