ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സ് 2019 ജൂലൈ മാസത്തിനകം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സ് 2019 ജൂലൈ മാസത്തിനകം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മൈക്രോ ചിപ്് അടക്കം ചെയ്ത ലൈസന്‍സാണ് ഇനി നല്‍കുന്നത്. രാജ്യത്തെ 25ശതമാനം ആശുകള്‍ വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് ഉഫയോഗിച്ചാണ് വാഹനം ഓടിക്കുന്നതെന്നു കേന്ദ്രസര്‍ക്കാരിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഏകീകൃത ലൈസന്‍സ് നടപ്പാക്കാന്‍ തീരുമാനിച്ചത്.

രാജ്യത്തെ ഏതു സംസ്ഥാനത്തെ പോലീസ് സംവിധാനത്തിനും ലൈസന്‍സ് ഉടമയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുന്ന തരത്തിലാണ് സംവിധാനം. സൈന്‍സില്‍ മൈക്രോ ചിപ്പിന് പുറമെ ക്യൂ ആര്‍. കോഡും രേഖപ്പെടുത്തും. ലൈസന്‍സ് നല്‍കിയ ആര്‍.ടി.ഒയുടെ വിവരവും മറ്റും ഇതില്‍ നിന്ന് അറിയാം. പുതിയതായി ലൈസന്‍സ് എടുക്കന്നവര്‍ക്കുപുറമെ പുതുക്കുന്ന ലൈസന്‍സുകള്‍ക്കും ഇവ ബാധകമാകും.

Leave a Reply

Your email address will not be published. Required fields are marked *