രണ്ടാമൂഴം നിയമനടപടികളില്‍ കുരുങ്ങില്ലെന്ന് സംവിധായകന്‍

കോഴിക്കോട്: രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരിച്ചുവാങ്ങുകയും നിമയനടപടികളുമായി മുന്നോട്ട് പോവുകയും ചെയ്ത രചയിതാവ് എം.ടി. വാസുദേവന്‍ നായരെ ഇന്നലെ രാത്രി അദ്ദേഹത്തിന്റെ വീട്ടില്‍ സ്‌നിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു.
കേസ് നിയമയുദ്ധമായി മാറില്ലെന്നും എംടിക്ക് കൊടുത്ത വാക്ക് നിറവേറ്റുമെന്നും സംവിധായകന്‍ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.

ചിത്രം എപ്പോള്‍ തിരശീലയില്‍ വരുമെന്നായിരുന്നു എംടിയുടെ ആശങ്കയെന്നും അത് പരിഹരിച്ചെന്നും അദ്ദേഹം അറിയിച്ചു.
2020 അവസാനം രണ്ടാമൂഴത്തിന്റെ ആദ്യ ഭാഗവും 2021 ഏപ്രിലില്‍ രണ്ടാം ഭാഗം റിലീസ് ചെയ്യാനുമാണ് ഇപ്പോള്‍ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *