‘ജാക്ക് ആന്റ് ഡാനിയലി’ന്റെ റിലീസ് തീയതി മാറ്റിവെച്ചു

വിനോദ നികുതി പിന്‍വലിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സിനിമാ സംഘടനകള്‍ബന്ദിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ദിലീപ് നായകനായി എത്തുന്ന ‘ജാക്ക് ആന്റ് ഡാനിയലി’ന്റെ റിലീസ് തീയതി മാറ്റിവെച്ചു. നേരത്തേ നവംബര്‍ പതിനാലിന് തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍  സംഘടനകള്‍ സിനിമാ ബന്ദിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ചിത്രം നവംബര്‍ പതിനഞ്ചിനാണ് തീയ്യേറ്ററുകളില്‍ എത്തുക.

‘സ്പീഡ് ട്രാക്ക്’ എന്ന ചിത്രത്തിന് ശേഷം ദിലീപും എസ്എല്‍ പുരം ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തമിഴ് ആക്ഷന്‍ ഹീറോ അര്‍ജുന്‍ സര്‍ജയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ദേവന്‍, സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആക്ഷന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫറി ചെയ്തിരിക്കുന്നത് പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *