അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ പ്രതിഷേധമായി കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് ഡബ്യു.സി.സി

കൊച്ചി: അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെയും സംഘടനയ്‌ക്കെതിരെയും പ്രതിഷേധമായി കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് വിമന്‍ ഇന്‍ കലക്ടീവ് (ഡബ്യു.സി.സി) അംഗങ്ങള്‍ രംഗത്ത്.
എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനാണ് ഡബ്ല്യു.സി.സി അംഗങ്ങളായ റിമ കല്ലിംഗല്‍, പാര്‍വതി, സജിത മഠത്തില്‍, ബീനാപോള്‍ തുടങ്ങിയവര്‍ കറുത്ത വേഷം ധരിച്ച് അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

 
‘കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഞങ്ങളെ നടിമാര്‍ എന്ന് പറഞ്ഞ് ബുദ്ധിമുട്ടിച്ചെന്ന് സംവിധായകയും നടിയുമായ രേവതി പറഞ്ഞു. ഞങ്ങളുടെ പേര് പറയാന്‍ പോലും അദ്ദേഹത്തിന് സാധിച്ചില്ല. ാന്‍ അമ്മ സംഘടനയിലെ അംഗമാണ്. എന്നാല്‍ ഒരു പരിപാടിക്കും വിളിച്ചിട്ടില്ല. ഡബ്ല്യുു.സി.സി ഉണ്ടായതുകൊണ്ടുമാത്രമാണ് ഈ മേഖലയിലേക്ക് ഇറങ്ങിയത്. ഓഗസ്റ്റില്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളോട് സംസാരിച്ചിരുന്നു. കുറ്റാരോപിതന്‍ സംഘടുയുടെ അകത്താണ്. പീഡനം അനുഭവിച്ച ആള്‍ പുറത്തും. ഇതാണോ നീതി ”യെന്നും രേവതി ചോദിച്ചു.

ഒരു യുവനടിക്കെതിരെ അതിക്രമം നടന്നിട്ട് വേണ്ടരീതിയിലുള്ള പിന്തുണ അമ്മയില്‍ നിന്ന് കിട്ടിയില്ലെന്നും എന്തിനാണ് സംഘടനയുടെ പേര് മോശമാക്കുന്നത് എന്ന ചോദ്യമാണ് തങ്ങളോട് ഇടവേളബാബുവിനെപ്പോലുള്ളവര്‍ ചോദിക്കുന്നതെന്നും ഡബ്ല്യു.സി.സി.അംഗങ്ങള്‍ കുറ്റപ്പെടുത്തി.

ഇടവേള ബാബു അംഗങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അടിയന്തര യോഗം ചേരുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് അമ്മയുമായി വീണ്ടും വിഷയം ചര്‍ച്ച ചെയ്യാന്‍ പോയത്. ഓഗസ്റ്റ് ഏഴിന് നടന്ന യോഗത്തില്‍ 40 മിനിറ്റ് മുഴുവന്‍ ആരോപണങ്ങളായിരുന്നു. സംസാരിക്കാന്‍ അവസരം തരണമെന്ന് കെഞ്ചി പറഞ്ഞിട്ടും അവര്‍ തയ്യാറായില്ലെന്ന് നടി പാര്‍വ്വതി പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയുടെ അമ്മയില്‍ നിന്നുള്ള രാജിക്കത്ത് ഡബ്യു.സി.സി. അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *