റോബിന്‍ പീറ്ററെ ഡി.സി.സി വൈസ് പ്രസിഡന്‍റായി നിയമിച്ചു

തിരുവനന്തപുരം : കോന്നിയില്‍ ഇടഞ്ഞു നിന്ന അടൂര്‍ പ്രകാശ് പക്ഷത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസിന്‍റെ ഒത്തുതീര്‍പ്പു ശ്രമം. അടൂര്‍ പ്രകാശ് നിര്‍ദേശിച്ച സ്ഥാനാര്‍ഥി റോബിന്‍ പീറ്ററെ ഡി.സി.സി വൈസ് പ്രസിഡന്‍റായി കെ.പി.സി.സി നിയമിച്ചു.

അടൂര്‍ പ്രകാശ്, റോബിന്‍ പീറ്റര്‍ എന്നിവരുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ട്ടി ഭാരവാഹിത്വം നല്‍കിയുള്ള ഒത്തുതീര്‍പ്പ്.

പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റായി റോബിനെ കോന്നിയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് അടൂര്‍ പ്രകാശാണ് കെ.പി.സി.സിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെതിരെ ഡി.സി.സി രംഗത്തെത്തിയതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *