എസ്എസ്എൽസി മോഡൽ പരീക്ഷ 28ന്
തിരുവനന്തപുരം: ഹർത്താൽ മൂലം 18നു മാറ്റി വച്ച എസ്എസ്എൽസി മോഡൽ പരീക്ഷ 28നു നടക്കുന്ന സാഹചര്യത്തിൽ എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാർച്ച് ഒന്നിനു തുടങ്ങും. നേരത്തെ 28നു തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ 18നു നടക്കാനിരുന്ന മലയാളം, മറ്റ് ഒന്നാം ഭാഷകൾ എന്നിവയുടെ മോഡൽ പരീക്ഷയാണ് 28നു നടത്തുക. പിറ്റേന്നു തന്നെ എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കും. ഇതു മാർച്ച് എട്ടിന് അവസാനിപ്പിക്കണമെന്നു പരീക്ഷാഭവൻ സെക്രട്ടറി കെ.ഐ.ലാൽ അറിയിച്ചു.