8.57 കോടി റെക്കോര്‍ഡ് കലക്ഷനുമായി കെ എസ് ആര് ടി സി
തിരുവനന്തപുരം : റെക്കോര്‍ഡ് കലക്ഷനുമായി കെ എസ് ആര് ടി സി. തിങ്കളാഴ്ച ചരിത്രത്തിലെ ഏറ്റവും മികച്ച കലക്ഷനായ 8.57 കോടി രൂപയാണ് ലഭിച്ചത്.
4,179 ബസുകളില്‍ നിന്നാണ് ഇത്രയും തുക വരുമാനമായി കിട്ടിയത്.2023 ഏപ്രില്‍ 24ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നത്.