ആഭ്യന്തര വകുപ്പ് ഗൂഢ സംഘത്തിന്റെ കൈയില്‍ അല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ആഭ്യന്തര വകുപ്പ് ഗൂഢ സംഘത്തിന്റെ കൈയില്‍ അല്ലെന്നും അങ്ങനെ പറയുന്നത് പ്രത്യേക മാനസികാവസ്ഥയിലുള്ളവരാണെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്.
കോണ്‍ഗ്രസ് അംഗം അന്‍വര്‍ സാദത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ആലുവ പീഡനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അടിയന്തര പ്രമേയ നോട്ടീസ് അവതരണം.
ഒറ്റപ്പെട്ട സംഭവം ഒറ്റപ്പെട്ട സംഭവം തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട സംഭവത്തെ എടുത്ത് പര്‍വതീകരിച്ച് കേരളത്തിലൊട്ടാകെ ഇങ്ങനെയാണെന്ന് പറയുകയാണ് പ്രതിപക്ഷം. അവനവന് മനസ്സില്‍ കാണുന്ന കാര്യങ്ങളില്‍ ശരിയല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ആഭ്യന്തര വകുപ്പ് ചെയ്യുന്നത് സമൂഹത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങളാണ്. രാഷ്ട്രീയപ്രചാരണത്തിന് നാടിനെയാകെ അപഹസിക്കാനും അഭിമാന കാര്യങ്ങളെ താറടിച്ച് കാണാനുമുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.