ശങ്കര്‍ദാസും മകനും കൂടി ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ശ്രമം
കോട്ടയം : ദേവസ്വം ബോര്‍ഡ് അംഗവും ഐപിഎസുകാരനായ മകനും ഒത്തുചേര്‍ന്ന് ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നു ശബരിമല കര്‍മസമിതി അധ്യക്ഷ കെ.പി.ശശികല.
കോട്ടയം എസ്പി ഹരിശങ്കറും അച്ഛനും ദേവസ്വം ബോര്‍ഡ് അംഗവുമായ ശങ്കര്‍ദാസും ശബരിമലയില്‍ സമാധാനം തകര്‍ക്കാന്‍ മുന്നിട്ടിറിങ്ങിയിരിക്കുകയാണ്. ജനവികാരം മാനിക്കാത്ത മുഖ്യമന്ത്രിയെ രാജി വയ്പ്പിക്കും വരെ സമരം തുടരുമെന്നും ഭക്തജനങ്ങളെ വേദനിപ്പിച്ച ഭരണാധികാരിക്കെതിരെയാണ് നാളെത്തെ ഹര്‍ത്താലെന്നും ശശികല പറഞ്ഞു.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വരുമാനം എന്തു വേണമെന്ന് ഇനി വിശ്വാസികള്‍ക്കു തീരുമാനിക്കാം. ഒരു രൂപ പോലും എടുക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ല. കാണിക്ക ഇടേണ്ട എന്നാണ് ഇതുവരെ പറഞ്ഞത്. എന്നാല്‍, ഇന്നുമുതല്‍ എടുക്കേണ്ട എന്നു സര്‍ക്കാരിനോട് പറയുകയാണ്. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സര്‍ക്കാരിനെതിരെ എന്തു കൈവിട്ട കളിക്കും മടിക്കില്ലെന്നും ശശികല പറഞ്ഞു.