കെ എസ് ആര് ടി സി ശമ്പള ഉത്തരവിനെതിരെ യൂണിയനുകള്‍ സംയുക്ത സമരത്തിലേക്ക്
തിരുവനന്തപുരം : കെ എസ് ആര് ടി സി ശമ്പള ഉത്തരവിനെതിരെ യൂണിയനുകള്‍ സംയുക്ത സമരത്തിലേക്ക്. സി ഐ ടി യു, ടി ഡി എഫ്, ബി എം എസ് കക്ഷികളാണ് സമരത്തിലേക്ക് നീങ്ങുന്നത്. ഗഡുക്കളായുള്ള ശമ്പള വിതരണം അനുവദിക്കില്ലെന്ന് യൂണിയനുകള്‍ വ്യക്തമാക്കി.
അതിനിടെ, കെ എസ് ആര് ടി സി സര്‍ക്കാരിനോട് കൂടുതല്‍ പണം ആവശ്യപ്പെട്ടു. മാര്‍ച്ച് മാസത്തെ ശമ്പളം നല്കാന് 90 കോടി രൂപ നല്‍കണം.