ഇന്ധനവില: ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളോടാണ് ചോദിക്കേണ്ടതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്
ന്യൂഡല്‍ഹി: ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സര്‍ക്കാറുകളെ കുറ്റപ്പെടുത്തി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്.
ഉയര്‍ന്ന ഇന്ധനവിലയെ കുറിച്ച് ജനങ്ങള്‍ അവരവരുടെ സംസ്ഥാന സര്‍ക്കാരുകളോടാണ് ചോദിക്കേണ്ടതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന് പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിമാരും ധനമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചതിനു പിന്നാലെ, വില വീണ്ടും കുറയുന്നതിന് സംസ്ഥാനങ്ങളോട് മൂല്യവര്‍ധിത നികുതി കുറയ്ക്കാന്‍ അഭ്യര്‍ഥിച്ചിരുന്നുവെന്നും എന്നാല്‍ എല്ലാവരും ഇതിന് തയ്യാറായില്ലെന്നും ധനമന്ത്രി പറഞ്ഞു.
ജി എസ് ടി കൗണ്‍സില്‍ നിരക്ക് നിശ്ചയിക്കാത്തിനാല്‍, പെട്രോളിനെയും ഡീസലിനെയും ജി എസ് ടിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും നിര്‍മല സീതാരാമന് വ്യക്തമാക്കി.