മാത്യൂസ് മാര്‍ സെവേറിയോ​സ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മേലധ്യക്ഷന്‍

പരുമല: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയടെ മേലധ്യക്ഷനായി മാത്യൂസ് മാര്‍ സെവേറിയോസിനെ തെരഞ്ഞെടുത്തു.

പരുമല സെമിനാരി അങ്കണത്തില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ യോഗത്തിലാണ് തിരഞ്ഞെപ്പ് നടന്നത്. എതിരില്ലാതെയാണ് മാത്യൂസ് മാര്‍ സെവേറിയോസിനെ തെരഞ്ഞെടുത്തത്.

തിരഞ്ഞെടുപ്പ് ഫലം അസോസിയേഷന്‍ പ്രസിഡന്റ് കുരിയക്കോസ് മാര്‍ ക്ലിമ്മിസാണ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് തീരുമാനം അസോസിയേഷന്‍ അംഗങ്ങള്‍ കയ്യടിയോടെ പാസ്സാക്കുകയും ആചാര വെടി മുഴങ്ങുകയും ചെയ്തു.

തുടര്‍ന്ന് ഔദ്യോഗിക വേഷവും സ്ഥാനം ചിഹ്നങ്ങളും നല്‍കി. സഭാധ്യക്ഷന്റെ പുതിയ പേര് നാളെ വാഴിക്കല്‍ ചടങ്ങില്‍ പ്രഖ്യാപിക്കും.സ്ഥാനാരോഹണ ചടങ്ങുകള്‍ പിന്നീട്. നിലവില്‍ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് മാത്യൂസ് മാര്‍ സെവേറിയോസ്.

Leave a Reply

Your email address will not be published. Required fields are marked *