ഓണ്‍ലൈന്‍ റമ്മിക്ക്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ ഹൈക്കോടതി നീക്കി

കൊച്ചി : ഓണ്‍ലൈന്‍ റമ്മിക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി.

ഗെയിമിങ് കമ്പനികളുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. 1960 ലെ കേരള ഗെയിംഗിമിങ് ആക്ടില്‍ സെക്ഷന്‍ 14 എ യില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ പണം നല്‍കിയുള്ള ഓണ്‍ലൈന്‍ റമ്മികളി നിയമ വിരുദ്ധമാക്കിയത്. എന്നാല്‍ ഓണ്‍ലൈന്‍ റമ്മി ചൂതാട്ടത്തിന്റെ പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. 1960 ലെ കേരള ഗെയിംമിങ് ആക്ട് ഭേദഗതി ചെയ്തായിരുന്നു ഇത്. നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തി പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു പുതിയ വിജ്ഞാപനം. ഓണ്‍ലൈന്‍ റമ്മിയിലൂടെ പണം നഷ്ടപ്പെട്ടുള്ള ആത്മഹത്യകള്‍ സംസ്ഥാനത്ത് വദ്ധിക്കുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നതെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി നിരാകരിക്കുകയായിരുന്നു.

നേരത്തെ ഓണ്‍ലൈന്‍ വാതുവെപ്പ് ഗെയിമുകള്‍ നിരോധിച്ച തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മദ്രാസ് ഹൈക്കോടതി വിധി.

Leave a Reply

Your email address will not be published. Required fields are marked *