നാര്‍കോട്ടിക്കിന് ഏതെങ്കിലും മതത്തിന്റെ നിറമില്ലെന്നും അതിന് സാമൂഹവിരുദ്ധതയാണുള്ളതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : നാര്‍കോട്ടിക്കിന് ഏതെങ്കിലും മതത്തിന്റെ നിറമില്ലെന്നും അതിന് സാമൂഹവിരുദ്ധതയാണുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തില്‍ സ്വാധീനമള്ള ഒരു മതപണ്ഡിതനാണ് പാലാ ബിഷപ്പ് . ഉത്തരവാദിപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ ഇത്തരം പ്രതികരണങ്ങള്‍ നടത്തുമ്ബോള്‍ മതപരമായ ചേരിതിവ് സൃഷ്ടിക്കുന്ന തരത്തില്‍ ആകരുത്. എന്ത് അടിസ്ഥാനത്തിലാണ് പാലാ ബിഷപ്പ് ഇങ്ങനെ പറഞ്ഞതെന്ന് വ്യക്തമല്ല.

നാര്‍കോട്ടിക് ജിഹാദ് എന്ന പദം ആദ്യമായി കേള്‍ക്കുകയാണ്. നാര്‍കോട്ടിക് സമൂഹത്തിലെ ആകെ ബാധിക്കുന്ന വിഷയമാണ് . ഏതെങ്കിലും മതത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. കഴിയുന്ന രീതിയില്‍ അതിനെ തടയുന്നതിന് നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഒരു മതവും മയക്ക് മരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *