കാബൂളില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിച്ച നടപടി പ്രശംസനീയം: മുഖ്യമന്ത്രി
തിരുവനന്തപുരം: കാബൂളില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിച്ച നടപടി പ്രശംസനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലയാളികളുടെ മോചനത്തിനായി, കാബൂളില്‍ പ്രവര്‍ത്തിച്ച വിദേശകാര്യ മന്ത്രാലയത്തിനും, പ്രധാനമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
അതേസമയം, അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ നോര്‍ക്കയിലോ, വിദേശകാര്യമന്ത്രാലയമായോ ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.