സ്കൂള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: സ്കൂളുകളും, കോച്ചിങ് സെന്ററുകളും തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം.
പ്രാദേശിക നിയന്ത്രണങ്ങളെ ആശ്രയിച്ച് സ്കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ലോക്സഭയില്‍ പറഞ്ഞു.
ആന്ധ്രാപ്രദേശ്, കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളോടെ സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റേയും കൊവിഡ് നിയന്ത്രണത്തിനായി ചുമതലപ്പെട്ട വിവിധ ഏജന്‍സികളുടേയും അനുമതി ലഭിച്ചാല്‍ ഘട്ടം ഘട്ടമായി സ്കൂളുകള്‍ തുറക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഇന്ന് പറഞ്ഞിരുന്നു. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്