ഒപ്പറേഷൻ തീയറ്റർ അടച്ചിട്ടിരിക്കുന്നത് മനുഷ്യത്തരഹിതം: ഹസൻ
തിരുവനന്തപുരം: എസ്.എ.ടി.ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ നടത്താത്തതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും ധര്‍ണ്ണയം നടത്തി. ധര്‍ണ യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന് ഉദ്ഘാടനം ചെയ്തു. ഒപ്പറേഷൻ തീയറ്റർ അടച്ചിട്ടിരിക്കുന്നത് മനുഷ്യത്ത രഹിതമാണെന്ന് എം.എം.ഹസ്സന് പറഞ്ഞു.
കോണ്‍ഗ്രസ് ഉള്ളുര്‍ ബ്ലോക്ക് പ്രസിഡന്റ് ഉള്ളൂര്‍ മുരളി അധ്യക്ഷത വഹിച്ചു. ആറ്റിപ്ര അനില്‍, ചെമ്പഴന്തി അനില്‍, ശ്രീകാര്യം ശ്രീകുമാര്‍, അലത്തറ അനില്‍, പത്മകുമാര്‍, അഭിലാഷ് കടകംപളളി ഹരിദാസ്, നജീവ് ബഷീര്‍, സോളമന്, ഇടവക്കോട് അശോകന്, സുരേഷ്കുമാര്‍, ജോസ് ത്രേസ്യാമ്മ, കടകംപള്ളി ഷിബു, പ്രേംജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.