കോവിഡ്‌ മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐഎംഎ.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്‌ മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐഎംഎ.

അടുത്ത മൂന്ന് മാസങ്ങള്‍ നിര്‍ണ്ണായകമാണെന്നും കടുത്ത ജാഗ്രത വേണമെന്നും ഐഎംഎ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, ആരാധനാലയങ്ങളിലും കടുത്ത നിയന്ത്രണം വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

കേരളത്തിലടക്കം കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *