തെരഞ്ഞെടുപ്പിലെ പോരായ്മകള്‍ ഗൗരവമായി പരിശോധിക്കും: വിജയരാഘവന്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പോരായ്മ സംഭവിച്ചിട്ടുണ്ടോയെന്നത് ഗൗരവമായി പരിശോധിക്കുമെന്ന് സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍.

പാലാ, കല്‍പ്പറ്റ മണ്ഡലങ്ങളിലെ എല്‍.ഡി.എഫ് തോല്‍വി സൂക്ഷ്മമായി വിലയിരുത്തും. ചില മണ്ഡലങ്ങളില്‍ പോരായ്മയുണ്ടായതായും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അമ്ബലപ്പുഴയിലെ പ്രചാരണത്തിലെ വീഴ്ച പരിശോധിക്കും. അമ്ബലപ്പുഴയിലെ പരാതികള്‍ പാര്‍ട്ടി കമീഷന്‍ അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും വ്യക്തിയെ കേന്ദ്രീകരിച്ചല്ല പരിശോധന. വീഴ്ചകളുണ്ടായാല്‍ കമീഷനെ വെച്ച്‌ പരിശോധിക്കുന്നതാണ് രീതി. പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയെ ഇകഴ്ത്താനുള്ള ശ്രമം നടക്കുന്നുണ്ട്.

സി.പി.എം സംസ്ഥാനസമിതി യോഗത്തില്‍ ജി. സുധാകരന്‍ പങ്കെടുക്കാത്തതിെന്‍റ കാരണം തനിക്കറിയില്ല. പാര്‍ട്ടിയെ അറിയിക്കാതെയാണ് സുധാകരന്‍ വിട്ടുനിന്നത്.

കുറ്റ്യാടിയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രകടനത്തില്‍ ഉചിതമായ നടപടി കോഴിക്കോട് ജില്ല കമ്മിറ്റി സ്വീകരിച്ചിട്ടുണ്ടെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *