സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഒരു പരിശോധനയും കിറ്റക്‌സില്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി പി.രാജീവ്‌

തിരുവനന്തപുരം: കിറ്റക്‌സിലെ പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഒരു പരിശോധനയും കിറ്റക്‌സില്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

പരിശോധന നടത്തിയത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയിലാണ്. ബെന്നി ബെഹനാന്റെ പരാതിയിലാണ് ആദ്യം പരിശോധന നടത്തിയത്. പിന്നീട് പി,ടി. തോമസ് എം.എല്‍.എ വിഷയം നിയമസഭയില്‍ ഇന്നയിച്ചു. സീറോ ലിക്വിഡ് സിസ്റ്റം സ്ഥാപിച്ചിട്ടില്ലെന്ന് പി.ടി. തോമസ് സഭയില്‍ അറിയിച്ചുവെന്നും രാജീവ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും വകുപ്പോ മുന്‍കൈയെടുത്ത് ഒരു പരിശോധനയും കിറ്റക്‌സില്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പരിശോധനകളെ സംബന്ധിച്ച്‌ ഔദ്യോഗിക പരാതി നല്‍കാതെ കിറ്റക്സ് മേധാവി സാബു എം ജേക്കബ് സംസ്ഥാന സര്‍ക്കാരിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് ഗൗരവകരമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *