കേരളത്തിലെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് നാളെ മുതല്‍
തിരുവനന്തപുരം: കേരളത്തിലെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് നാളെ ആരംഭിക്കും.
പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുക ലക്ഷ്യമിട്ടാണ് ഹരിത ഉപയോഗിച്ചുള്ള എല്‍എന്‍ജി സര്‍വ്വീസുകള്‍. തിരുവനന്തപുരം – എറണാകുളം, എറണാകുളം -കോഴിക്കോട് റൂട്ടുകളിലാണ് ബസ് സര്‍വീസ്.
തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നും നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് ആദ്യ സര്‍വ്വീസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. ലോകമെമ്ബാടും ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടു മാറ്റം വ്യാപകമാവകുന്ന സാഹചര്യത്തിലാണ് കെ.എസ്.ആര്.ടി.സിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധനത്തിലേക്കുള്ള ചുവടു മാറ്റം.
കെ.എസ്.ആര്.ടി.സിയുടെ ഡീസല്‍ ബസുകള്‍ ഹരിത ഇന്ധനങ്ങളായ എല്‍എന്‍ജിയിലേക്കും സിഎന്‍ജിയിലേക്കും മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണെന്ന് ഗതാഗത മന്ത്രി അറിയിച്ചു. നിലവിലുള്ള 400 പഴയ ഡീസല്‍ ബസ്സുകളെ എല്‍എന്‍ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്.
കേന്ദ്ര ഗവണ്മെന്റിന്റെ ഉടമസ്ഥതയില്‍ ഉള്ള ഈ രംഗത്തെ പ്രമുഖ സ്ഥാപനമായ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് നിലവില്‍ അവരുടെ പക്കലുള്ള രണ്ട് എല്‍എന്‍ ജി ബസ്സുകള്‍ മുന്ന് മാസത്തേക്ക് കെഎസ്ആര്‍ടിസിക്ക് വിട്ടു തന്നിട്ടുണ്ട് . ഈ മൂന്ന് മാസ കാലയളവില്‍ ഈ ബസ്സുകളുടെ സാങ്കേതികവും സാമ്ബത്തികവുമായ സാദ്ധ്യതാപഠനം നടത്തുന്നതാണ്. കൂടാതെ ഡ്രൈവര്‍, മെയിന്റനന്‍സ് വിഭാഗം എന്നിവരുടെ അഭിപ്രായങ്ങളും ശേഖരിക്കുമെന്നും ആന്റണി രാജു അറിയിച്ചു