ശബരിമല ക്ഷേത്രനട 14 ന് തുറക്കും; ഭക്തര്‍ക്ക് പ്രവേശനാനുമതിയില്ല
പത്തനംതിട്ട: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ജൂണ്‍ 14 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. കൊവിഡ് ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് ഭക്തര്‍ക്ക് ശബരിമലയിലേക്ക് ഇക്കുറിയും പ്രവേശനം ഉണ്ടായിരിക്കില്ല.
ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ മാത്രം നടക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. നട തുറക്കുന്ന 14 ന് പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. 15 ന് ആണ് മിഥുനം ഒന്ന്.
19 ന് രാത്രി 8 മണിക്ക് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. കര്‍ക്കിടക മാസ പൂജകള്‍ക്കായി നട തുറക്കുന്നത് ജൂലൈ മാസം 16 ന് ആണ്. 21 ന് ക്ഷേത്ര നട അടയ്ക്കും.