എടിഎം കവര്‍ച്ച കേസിലെ പ്രതികളെ കേരളത്തില്‍ എത്തിച്ചു

കോട്ടയം: കൊച്ചിയിലും തൃശ്ശൂരിലും നടന്ന എടിഎം കവര്‍ച്ച കേസിലെ പ്രതികളെ കേരളത്തില്‍ എത്തിച്ചു. കേസിലെ സൂത്രധാരന്‍ ഹനീഫ, സഹായി നസീം എന്നിവരെ ആണ് കേരളത്തിലെത്തിച്ചത്. നാല് ദിവസം മുമ്പാണ് എടിഎം കവര്‍ച്ച കേസിലെ പ്രധാന പ്രതിയായ ഹനീഫ സഹായി നസീം അക്ബര്‍ എന്നിവരെ പിടികൂടിയത്. ഇവരെയാണ് ഇന്ന് രാവിലെ കേരളത്തില്‍ എത്തിച്ചത്. ട്രയിന്‍മാര്‍ഗ്ഗം ആലപ്പുഴയിലെത്തിച്ച ഇരുവരെയും അവിടെനിന്ന് കോട്ടയത്ത് എത്തിച്ചു.

പ്രതികള്‍ ഹരിയാന രാജസ്ഥാന്‍ അതിര്‍ത്ഥിയായ മേവാത്ത് സ്വദേശികളാണ്. ബാംഗ്ലൂരില്‍ സംഘടിച്ചതിന് ശേഷം വലിയ ട്രക്കുകളില്‍ കേരളത്തിലേക്ക് സംഘം എത്തുകയായിരുന്നു. തുടര്‍ന്നാണ് കോട്ടയത്ത് നിന്ന് പിക്ക് അപ്പ് വാന്‍ തട്ടിയെടുത്ത് കൊച്ചി, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്തത്. കോട്ടയത്തടക്കം മൂന്നിടത്ത് മോഷണ ശ്രമവും നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *