രണ്ടാം ട്വന്റി 20 മത്സരത്തിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി

സിഡ്‌നി: ആസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ട്വന്റി 20 മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ. ഏകദിനത്തിലെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഒടുവിൽ ബാറ്റിംഗ് നിര തിളങ്ങിയതാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റ20 പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി. ആസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ അര്‍ദ്ധ സെഞ്ചുറിയും(36 പന്തില്‍ 52 റണ്‍സ്), വിരാട് കോഹ്‌ലിയുടെയും (24 പന്തില്‍ 40 റണ്‍സ്), ഹാര്‍ദ്ദിക് പാണ്ഡ്യ (22 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 42 റണ്‍സ്)യുടെയും തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

ഓസീസ് ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 19.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അഞ്ചാം വിക്കറ്റില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും- ശ്രേയസ് അയ്യറും(12 റണ്‍സ്) ചേര്‍ന്നാണ് ഇന്ത്യയെ വിജയതീരം കടത്തിയത്. ഡാനിയല്‍ സാംസിന്റെ പന്തില്‍ സിക്‌സ് പറത്തിയാണ് പാണ്ഡ്യ വിജയ റണ്‍ കുറിച്ചത്. ഇന്ത്യയ്ക്കായി ടി നടരാജന്‍ രണ്ട് വിക്കറ്റും, ഷര്‍ദുല്‍ താക്കൂര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *