കോവിഡ് ലോക്ക്ഡൗണിനിടയില്‍ ബാറുകള്‍ക്ക് ലൈസന്‍സ്
വയനാട്: കൊറോണാ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിലനില്‍ക്കുമ്ബോഴും പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു നല്കി. വയനാട്ടില്‍ പുതിയ മൂന്ന് ബാറുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് നല്കി. കല്‍പ്പറ്റയില്‍ ഒന്നും സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ട് ബാറുകള്‍ക്കാണ് പുതിയ ലൈസന്‍സ് നല്‍കിയത്.
ഇതോടെ ജില്ലയിലെ ബാറുകളുടെ എണ്ണം ഒമ്ബതായി. ലോക്ക് ഡൗണിന് ശേഷം ഈ ബാറുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും.വയനാട്ടില്‍ നിലവില്‍ ആറ് ബാറുകളാണുള്ളത്. മാനന്തവാടിയില്‍ രണ്ടും, കല്‍പ്പറ്റ, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, വടുവഞ്ചാല്‍ എന്നിവിടങ്ങളില്‍ ഓരോ ബാറുകളുമാണ് ഉള്ളത്.