മോദിയെ എതിർക്കുന്നവരെ കേസിൽപ്പെടുത്തുന്നു: രാഹുൽ

പട്ന : ആര്‍എസ്എസിനേയും മോദിയേയും എതിര്‍ക്കുന്നവരെയെല്ലാം കേസുകളില്‍പ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പട്ന കോടതിയിൽ നിന്ന്  ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി നല്‍കിയ മാനനഷ്ടക്കേസില്‍ ജാമ്യം നേടിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം നീക്കങ്ങള്‍ കൊണ്ട് തന്റെ പോരാട്ടം തടസപ്പെടുത്താനാവില്ല.ഭരണഘടന സംരക്ഷിക്കാനും ദരിദ്രരുടേയും കര്‍ഷകരുടേയും അവകാശങ്ങള്‍ സംരക്ഷിക്കാനും പോരാട്ടം തുടരുമെന്നും രാഹുല്‍ പറഞ്ഞു. ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന്  പ്രസംഗിച്ചതിനാണ് സുശീല്‍ കുമാര്‍ മോഡി രാഹുലിനെതിരെ കോടതിയെ സമീപിച്ചത്

Leave a Reply

Your email address will not be published. Required fields are marked *