മന്ത്രിസഭാ തീരുമാനങ്ങള്‍

തിരുവനന്തപുരം : തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ട മലപ്പുറം ചേലേമ്പ്ര സ്വദേശി മുഹമ്മദ് റസാന്റെ (അബ്ദുല്‍ റിയാസിന്റെ മകന്‍ ) കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു.

തുടര്‍ച്ചാനുമതി കൂടാതെ പ്രവര്‍ത്തിച്ച നടപടി സാധൂകരിച്ചു ഇടുക്കി ജില്ലയിലെ ദേവികുളം ഭൂമി പതിവ് ഓഫീസ് 2012 ഏപ്രില്‍ ഒന്ന് മുതല്‍ 2022 സെപ്തംബര്‍ 30 വരെയും പീരുമേട് ഭൂമി പതിവ് ഓഫീസ് 2023 മാര്‍ച്ച് 31 വരെയും തുടര്‍ച്ചാനുമതി കൂടാതെ പ്രവര്‍ത്തിച്ച നടപടി മന്ത്രിസഭ സാധൂകരിച്ചു. 10 താത്കാലിക തസ്തികകളിലെ ജീവനക്കാര്‍ക്ക് ഈ കാലയളവില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ച നടപടിയും അംഗീകരിച്ചു

ദേവികുളം ഭൂമി പതിവ് ഓഫീസിലെ 10 താത്കാലിക തസ്തികക്ക് 2023 മാര്‍ച്ച് 31 പ്രാബല്യത്തില്‍ ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന വ്യവസ്ഥയില്‍ 2022 ഒക്ടോബര്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെ തുടര്‍ച്ചാനുമതി നല്‍കും.

പീരുമേട് ഭൂമി പതിവ് ഓഫീസിലെ 19 താത്കാലിക തസ്തികകള്‍ക്ക്, സ്‌പെഷ്യല്‍ തഹസില്‍ദാര്‍1, ഡെപ്യൂട്ടി തഹസില്‍ദാര്‍1, സീനിയര്‍ ക്ലര്‍ക്ക്/എസ് വി ഒ3, ജൂനിയര്‍ ക്ലര്‍ക്ക്/വി എ2, ടൈപ്പിസ്റ്റ്1, പ്യൂണ്‍1, എന്നീ ഒമ്പത് താത്കാലിക തസ്തികകളില്‍ ജോലി ക്രമീകരണ വ്യവസ്ഥയിലായിരിക്കണം നിയമനം നടത്തേണ്ടത് എന്ന വ്യവസ്ഥയില്‍ 2023 ഏപ്രില്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെ തുടര്‍ച്ചാനുമതി നല്‍കും.

അഡ്വ. ശ്രീജ തുളസിയെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിക്കും. കെ എ ടിയില്‍ ഒഴിവുള്ള മൂന്ന് ഗവണ്മെന്റ് പ്ലീഡര്‍ തസ്തികകളിലേക്ക് അഡ്വ. എം ബി രാഹുല്‍, അഡ്വ. സി പി പ്രവീണ്‍, അഡ്വ. എം ജെ അജിത് മോഹന്‍ എന്നിവരെയും നിയമിക്കും.

എറണാകുളം ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ മനോജ് ജി കൃഷണനെ പുനര്‍നിയമിക്കും.

മത്സ്യഫെഡ് മാനേജിങ് ഡയറക്ടറായി ഡോ. പി സഹദേവന് രണ്ട് വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചു.

കെ പി ശശികുമാറിനെ കാംകോയില്‍ മാനേജിങ് ഡയറക്ടറായി നിയമിക്കും.

2023 ഓണം വാരാഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിന് നിര്‍ദേശങ്ങളും ഭരണാനുമതിയും നല്‍കി പുറപ്പെടുവിച്ച ഉത്തരവും മന്ത്രിസഭ സാധൂകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *