പുരാവസ്തു തട്ടിപ്പു കേസില്‍ ഐ ജി. ലക്ഷ്മണിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു

കൊച്ചി : മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ ഐ ജി. ലക്ഷ്മണ്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പ്, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ്  ക്രൈം
ബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ലക്ഷ്മണിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ലക്ഷ്മണിനെ അറസ്റ്റ് ചെയ്തത്. ലക്ഷ്മണിന് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്ന ഹൈക്കോടതി അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിടണമെന്ന് ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരുന്നു.

ഇന്ന് രാവിലെ 11.30ഓടെയാണ് ലക്ഷ്മണ്‍ ചോദ്യം ചെയ്യലിനായി കളമശ്ശേരിയിലെ ക്രൈം
ബ്രാഞ്ച് ഓഫീസിലെത്തിയത്. ഇതിനു മുമ്പ് രണ്ടു വട്ടം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടും ലക്ഷ്മണ്‍ ഹാജരായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *