എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന

കോഴിക്കോട് : സംസ്ഥാനത്തെ എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന. ഓണക്കാലത്ത് പരിശോധന ഒഴിവാക്കാന്‍ കള്ളുഷാപ്പ്, ബാര്‍ ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷന്‍ കോക്ടെയില്‍’ എന്ന പേരില്‍ പരിശോധന നടത്തിയത്.

ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും ഡിവിഷന്‍ ഓഫീസുകളില്‍ ഒരേസമയം പരിശോധന ആരംഭിച്ചത്.

ഓണക്കാലത്ത് അനധികൃതമായി സംസ്ഥാനത്ത് സ്പിരിറ്റും കണക്കില്‍പ്പെടാത്ത മദ്യവും എത്തുമെന്നും പരിശോധന ഒഴിവാക്കുന്നതിനു വേണ്ടി കള്ളുഷാപ്പ് ഉടമകളും ബാറുടമകളും എക്‌സൈസ് ഓഫീസര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്നും വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധന പൂര്‍ത്തിയായ ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *