ത്രിവര്‍ണ പതാക സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രമാക്കാന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷം പ്രമാണിച്ച് ത്രിവര്‍ണ പതാക സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രമാക്കാന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്ബയിന്റെ ഭാഗമായാണ് നിര്‍ദേശം. മോദിയുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി മാറ്റുകയും ചെയ്തു.

ഓഗസ്റ്റ് 13 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമാകാന്‍ രാജ്യത്തെ ജനങ്ങളോട് മോദി വെള്ളിയാഴ്ച അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി സാമൂഹിക മാദ്ധ്യമങ്ങളുടെ പ്രൊഫൈല്‍ ചിത്രം മാറ്റാനും നിര്‍ദേശിച്ചു.

രാജ്യവും ജനങ്ങളും തമ്മില്‍ ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയാണിതെന്നും മോദി പറഞ്ഞു. കൂടാതെ ദേശീയപതാകയ്‌ക്കൊപ്പമുള്ള ഓരോരുത്തരുടെയും ചിത്രം ംംം.വമൃഴവമൃശേൃമിഴമ.രീാല്‍ അപ്‌ലോഡ് ചെയ്യാനും മോദി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *